ചെറിയനാട് സ്വദേശി ജയപ്രകാശ് (57) ആണ് പിടിയിലായത്. 1994 ൽ ചെറിയനാട് കുട്ടപ്പപണിക്കർ കൊലപാതക കേസിലെ പ്രതിയാണ് ജയപ്രകാശ്.......
ചെങ്ങന്നൂര്‍ : നഗരസഭയില്‍ നിലവിലുള്ള ഭരണസമിതിയുടെ അഞ്ചു വര്‍ഷക്കാലത്തിനുള്ളില്‍ 17-ാമത്തെ സെക്രട്ടറി ഇന്നലെ ചുമതലയേറ്റു. തുടര്‍ച്ചയായുള്ള സെക്രട്ടറിമാരുടെയും സുപ്രധാന ഉദ്യോഗസ്ഥരുടെയും സ്ഥലംമാറ്റം സമാനതകളില്ലാത്ത ഭരണസ്തംഭനം സൃഷ്ടിക്കുന്നുവെന്ന് യു.ഡി.എഫ്. ......
ചെങ്ങന്നൂർ: നവോത്ഥാന സംരക്ഷണ വേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ചെങ്ങന്നൂർ പ്രഭാത്ടൂറിസ്റ്റ് ഹോമിൽ ശ്രീനാരായണഗുരു: ജീവിതവും ദർശനവും എന്ന വിഷയത്തിൽ വിഷയാവതരണവും ചർച്ചയും സംഘടിപ്പിച്ചു.നവോത്ഥാന സംരക്ഷണ വേദി ചെയർമാൻ ഡോ. ജോൺസൺ മലാഖിയുടെ അധ്യക്ഷതയിൽ സുനിൽ വള്ളിയിൽ വിഷയം അവതരിപ്പിച്ചു. ......
ചെങ്ങന്നൂർ: ആസന്നമായ
തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ
ചെങ്ങന്നൂർ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും
സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കുവാൻ
ഓൾ ഇന്ത്യാ തൃണമുൽ കോൺഗ്രസ് ചെങ്ങന്നുർ മണ്ഡലം കമ്മറ്റി
തിരുമാനിച്ചു. ഇതിൻ്റെ ഭാഗമായി
മെമ്പർഷിപ്പ് ക്യാമ്പയിനും
നടത്തും.
ചെറിയനാട് കൂടിയ മണ്ഡലം കമ്മറ്റി തദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായുള്ള ആലപ്പുഴയിൽ 24 ന് നടക്കുന്ന പടയൊരുക്കം 2 കെ25 ലിഡേഴ്സ് കോൺക്ലേവ് വിജയിപ്പിക്കാൻ തിരുമാനിച്ചു. ......
ചെങ്ങന്നൂർ: ശ്രീനാരായണ ഗുരുദേവൻ്റെ 98-ാമത് സമാധി എസ്.എൻ.ഡി.പി. യോഗം ശാഖ നമ്പർ 97 ചെങ്ങന്നൂർ ടൗൺ മാനേജിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുമന്ദിരത്തിൽ
നടത്തി.
പ്രത്യേക പൂജകൾ , പ്രാർത്ഥനാലാപനം, അനുസ്മരണ സമ്മേളനം , പ്രഭാഷണം, കഞ്ഞിവിതരണം എന്നിവയോടെ ആചരിച്ചു. ......
ചെങ്ങന്നൂർ: കേരള വെളുത്തേടത്ത് നായർ സമാജം ജില്ലാ കമ്മറ്റി അമ്പലപ്പുഴ രാമനീലയം ടൂറിസ്റ്റ് ഹോമിൽ പ്രസിഡൻ്റ് സുരേഷ്ബുധനൂരിൻ്റെ അദ്ധ്യക്ഷതയിൽ കൂടി.
യോഗത്തിൽ സെക്രട്ടറി ഷിജു എസ് നായർ വരവ് ചിലവു കണക്കുകൾ അവതരിപ്പിച്ചു. വെളുത്തേടത്ത് നായർ സമുദായത്തെ ഒ ഇ സി യിൽ ഉൾപ്പെടുത്തുക, ജാതി സെൻസസ് ഉടൻ നടപ്പിലാക്കുക , അമ്പലവാസികളായ ഈ സമുദായത്തെ ദേവസ്വം ബോർഡ് നിയമനത്തിൽ പ്രത്യക സംവരണം അനുവദിക്കുക, എന്നി അവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കമ്മറ്റി പ്രേമേയം പസ്സാക്കി. ......
വെൺമണി: ഐശ്വര ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ളബ്ബിൻ്റെ മുപ്പത്തി ഒന്നാമത് വാർഷികവും ഇരുപത്തിയെട്ടാമത് ഓണാഘോഷവും ഒക്ടോബർ 4 ശനിയാഴ്ച വെൺമണി മുളമുക്കിൽ നടക്കും. രാവിലെ 7 മണിക്ക് പതാക ഉയർത്തൽ 8 മണി മുതൽ കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ വൈകിട്ട് 6 മണിക്ക് സാംസ്കാരിക സമ്മേളനത്തിൽ ക്ളബ്ബ് പ്രസിഡണ്ട് അഭിലാഷ് ഏ അദ്ധ്യക്ഷത വഹിക്കും. കവിയും ഗാന രചയിതാവുമായ സത്യൻ കോമല്ലൂർ ഉദ്ഘാടനം ചെയ്യും. ......
ചെങ്ങന്നൂർ : മുളക്കുഴ സെൻ്റ് ഗ്രീഗോറിയോസ് സ്കൂൾ സുവർണ്ണ ജൂബിലി നിറവിൽ. 1976 ൽ എളിയ തോതിൽ ചെങ്ങന്നൂരിൽ ആരംഭിച്ച സ്കൂൾ പടർന്ന് പന്തലിച്ച് മുളക്കുഴ യിൽ ഇപ്പോൾ എല്ലാ ആധുനിക സൗകര്യങ്ങളോടെയും തല ഉയർത്തി നിൽക്കുകയാണ്. ......